ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജനറല്‍ മോട്ടേഴ്‌സില്‍ കൂട്ട പിരിച്ചുവിടല്‍; 8,300 പേര്‍ക്ക്‌ ജോലിപോയി

Buzz It
2010, ജനുവരി 21, വ്യാഴാഴ്‌ച


ബ്രസല്‍സ്‌: സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന്റെ സൂചനകള്‍ ലോകമെമ്പാടും ലഭിച്ചുതുടങ്ങുന്നതിനിടയില്‍ യൂറോപ്പില്‍ നിന്നൊരു തിരിച്ചടിയുടെ വാര്‍ത്തകൂടി. ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടേഴ്‌സ്‌ യൂറോപ്പില്‍മാത്രം ഓപ്പല്‍ യൂണിറ്റുകളില്‍നിന്ന്‌ 8,300 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചു. ഇവരില്‍ 4,000 പേരും ജര്‍മനിയിലെ ഓപല്‍ കാര്‍ ഫാക്ടറിയിലുള്ളവരാണ്‌.
വാഹനവിപണിയിലെ തിരിച്ചടിയാണ്‌ ഇത്തരമൊരു തീരുമാനത്തിന്‌ കമ്പനിയെ പ്രേരിപ്പിച്ചതെന്ന്‌ ഓപ്പല്‍ വിഭാഗം മേധാവി നിക്‌ റെയ്‌ല്ലി പറഞ്ഞു. ജീവനക്കാരുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ കുറവു വരുത്താനാണ്‌ കമ്പനിയുടെ തീരുമാനം. ബല്‍ജിയം ആന്റ്‌വെര്‍പിലെ യൂണിറ്റില്‍ നിന്നുമാത്രം 2,500 പേര്‍ക്ക്‌ പിരിഞ്ഞുപോകേണ്ടിവരുമെന്നും നിക്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ടുപോകാനുള്ള ശ്രമത്തിലാണ്‌ കമ്പനി ഇപ്പോള്‍. നാല്‌ മില്ല്യണ്‍ യൂണിറ്റ്‌ കാറുകളാണ്‌ വിവിധ കമ്പനികള്‍ 2007 ല്‍ യൂറോപ്പില്‍ വിറ്റഴിച്ചത്‌. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതോടെ ഗ്രാഫ്‌ താഴേക്കായി. 2009 ല്‍ ആകെ വിറ്റുപോയത്‌ 1.5 മില്ല്യണ്‍ കാറുകളാണ്‌. സ്‌ക്രാച്ച്‌ കാര്‍ഡ്‌, സബ്‌സിഡി അടക്കമുള്ള വിവിധ പദ്ധതികളുമായി കാര്‍ വാങ്ങലിനെ പ്രോത്സാഹിപ്പിക്കാന്‍ പല സര്‍ക്കാരുകളും മുന്നോട്ടുവന്നശേഷമുള്ള സ്ഥിതിയാണിത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ