ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വ്യാജ സിഡി: ടോളിവുഡിന്‌ പ്രതിവര്‍ഷ നഷ്ടം 450 കോടി

Buzz It
2010, മാർച്ച് 20, ശനിയാഴ്‌ച

ഹൈദ്രാബാദ്‌: വ്യാജ സി ഡി വിപണനം തെലുങ്ക്‌ സിനിമയുടെ പോക്കറ്റ്‌ കൊള്ളയടിക്കുന്നു. രാജ്യതെത്‌ രണ്ടാമത്തെ വലിയ സിനിമാ മേഖലയായ ടോളിവുഡിന്‌ പ്രതവര്‍ഷം 450 കോടി രൂപയുടെ നഷ്ടമാണ്‌ വ്യാജ സി ഡിയുടെ വിപണനംമൂലം നഷ്ടമാകുന്നത്‌. ഈവര്‍ഷം ഇതിനകംതന്നെ 30 കോടിയുടെ നഷ്ടം ഇന്‍ഡസ്‌ട്രിക്ക്‌ ഉണ്ടായിക്കഴിഞ്ഞു.
വ്യാജ സി ഡി നിര്‍മാണത്തിനും വിപണനത്തിനുമെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിന്‌ ടോളിവുഡില്‍ ശക്തിയേറിക്കഴിഞ്ഞു. ഈ ആവശ്യമുന്നയിച്ച്‌ ഒരു ദിവസം പണിമുടക്ക്‌ നടത്താന്‍ നേരത്തേ സിനിമാ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. അന്നേ ദിവസം തിയേറ്ററുകള്‍ അടച്ചിടാനും ചിത്രീകരണവും ഒഴിവാക്കാനും തീരുമാനിച്ചിരുന്നു.
എന്നാല്‍ മൂന്ന്‌ മാസത്തിനകം നടപടിയെടുക്കും എന്ന്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ സിനാമാട്ടോഗ്രഫി മന്ത്രി ജെ ഗീത റെഡ്ഡി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന്‌ പണിമുടക്ക്‌ പിന്‍വലിച്ചിട്ടുണ്ട്‌. അല്ലു അരവിന്ദ്‌, എം മുരളിമോഹന്‍, ഡി സുരേഷ്‌ ബാബു, ശേഖര്‍ കമ്മുല, തേജ, എം ശ്യാം പ്രസാദ്‌ റെഡ്ഡി എന്നിവരാണ്‌ ഗീത റെഡ്ഡിയുമായി ചര്‍ച്ച നടത്തിയത്‌.
വരുന്ന മൂന്നുമാസം വ്യാജ സി ഡി വിപണനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. സി ഡി ഷോപ്പുകള്‍ക്ക്‌ ലൈസന്‍സ്‌ നിര്‍ബന്ധമാക്കും. അല്ലാതുള്ളവ അടച്ചുപൂട്ടിക്കും. ലൈസന്‍സുള്ള ഷോപ്പുകളിലൂടെ വ്യാജ സി ഡി വിറ്റാല്‍ കര്‍ശന നടപടിയുണ്ടാകും. വ്യാജ സി ഡിക്കാര്‍ക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള തമിഴ്‌നാട്‌, കര്‍ണാടക സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നിയമം പരിഗണിച്ച്‌ ആന്ദ്രയില്‍ പുതിയ നിയമം കൊണ്ടുവരും.
നിലവിലുള്ള നിയമം അപര്യാപ്‌തമാണെന്നും അതില്‍ ഭേദഗതികള്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ചിരഞ്ചീവി, നാഗാര്‍ജ്ജുന, അല്ലു അര്‍ജുന്‍, എന്‍ ടി ആര്‍ ജൂനിയര്‍, ഭൂമിക തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ