ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ വാഹനവിപണി

Buzz It
2010, ഏപ്രിൽ 10, ശനിയാഴ്‌ച

ന്യൂഡല്‍ഹി: ലോകത്തിലെ രണ്ടാമത്തെ വലിയ വാഹന വിപണിയായി ഇന്ത്യമാറിയെന്ന്‌ റിപ്പോര്‍ട്ട്‌. ചൈനയാണ്‌ ഇക്കാര്യത്തില്‍ ഒന്നം സ്ഥാനത്തുള്ളത്‌. ജര്‍മ്മിനി, ഫ്രാന്‍സ്‌, ജപ്പാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ്‌ ഇന്ത്യ രണ്ടാമത്തെ വലിയ വാഹന വിപണിയായി മാറിയത്‌.
കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ ലഭ്യമാക്കുന്നതാണ്‌ ഏത്‌ പുതിയ മോഡല്‍ കാറുകളും ഇന്ത്യയില്‍ പെട്ടെന്ന്‌ വിറ്റൊഴിയാന്‍ ിടയാക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക ഉത്തേജന പാക്കേജും ഇതിന്‌ വലിയ ഒരളവ്‌ സഹായകരമായിട്ടുണ്ട്‌.
വ്യവസായ ബോഡിയായ സിയാം പുറത്തുവിട്ട റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ലൈറ്റ്‌ വെഹിക്കിള്‍ കമ്പോളത്തില്‍ വന്‍ വളര്‍ച്ചയാണ്‌ ഇന്ത്യ കൈവരിച്ചത്‌. യാത്രാ കാറുകള്‍, യൂട്ടിലിറ്റി വാഹനങ്ങള്‍, മള്‍ട്ടിപര്‍പ്പസ്‌ വാഹനങ്ങള്‍, ലൈറ്റ്‌ കമേഴ്‌സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയാണ്‌ ലൈറ്റ്‌ വെഹിക്കിളിന്റെ നിര്‍വചനത്തില്‍ പെടുന്നത്‌. ഇവയുടെ വില്‍പ്പനയില്‍ ഇന്ത്യക്ക്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷം 27.5 ശതമാനത്തിന്റെ വളര്‍ച്ച നേടാന്‍ കഴിഞ്ഞു.
തൊട്ടുപിന്നിലുള്ള ജര്‍മ്മിനിക്ക്‌ 23 ശതമാനം വളര്‍ച്ചയേ നേടാനായുള്ളൂ. ബ്രസീല്‍ (11 ശതമാനം), ഫ്രാന്‍സ്‌ (11 ശതമാനം)എനീന രാജ്യങ്ങളും വളര്‍ച്ച മനടിയപ്പോള്‍ ഇറ്റലി (-0.2 ശതമാനം), യു കെ (-6 ശതമാനം), ജപ്പാന്‍ (-9 ശതമാനം), യു എസ്‌ (-21 ശതമാനം), റഷ്യ (-50 ശതമാനം) എന്നിവടങ്ങളില്‍ വിപണിക്ക്‌ തിരിച്ചടിയേറ്റു.
ചൈനയ്‌ക്ക്‌ ഇക്കാര്യത്തില്‍ 42 ശതമാനം വളര്‍ച്ചയാണ്‌ ഉണ്ടായത്‌. അവിടെ വാഹന നികുതി 50 ശതമാനം കണ്ട്‌ കുറച്ച സര്‍ക്കാര്‍ നടപടിയാണ്‌ ഈ മുന്നേറ്റത്തിന്‌ വഴിവച്ചത്‌. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോകവാഹന വിപണിയില്‍ വന്‍ തിരിച്ചടിയാണ്‌ ഉണ്ടായത്‌. 14 ശതമാനം കുറവ്‌ കഴിഞ്ഞവര്‍ഷം ലോകത്തുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ