ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എനിക്കെതിരെ ഗൂഡാലോചന: തൃഷ

Buzz It
2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

കുടൈക്കനാല്‍: തനിക്കെതിരെ ആരൊക്കെയോ ഗൂഡാലോചന നടത്തുന്നുവെന്ന്‌ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ. അവരാണ്‌ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതെന്നും തൃഷ പരിഭവിച്ചു. ഹൈദ്രാബാദിനെ പിടിച്ചുകുലുക്കിയ മയക്കുകമരുന്ന്‌ വിവാദത്തില്‍ തൃഷയുടെ പേരും വലിച്ചിഴക്കപ്പെട്ടിട്ടുണ്ട്‌. ഇതേക്കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു തൃഷ.
എന്റെ പേര്‍ ഇതിലേക്ക്‌ വലിച്ചിഴക്കപ്പെട്ടതിന്‌ പിന്നില്‍ ചിലരുടെ നിഷിപ്‌ത താത്‌പര്യങ്ങളാണ്‌. എനിക്ക്‌ മയക്കുമരുന്നുമായി ബന്ധമില്ല. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും മയക്കുമരുന്ന്‌ ഉപയോഗിച്ചിട്ടില്ല. ഹൈദ്രാബാദ്‌ ഞാന്‍ കണ്ടിട്ടും കുറച്ചുകാലമായി. ഖട്ടാ മീട്ടാ, മന്‍മഥന്‍ അമ്പ്‌ എന്നീ ചിത്രങ്ങളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ യൂറോപ്പിലായിരുന്നു അടുത്തകാലം വരെയും. ഇപ്പോള്‍ കുഡൈകനാലില്‍ മന്‍മഥന്‍ അമ്പിന്റെ ചിത്രീകരണം നടക്കുന്നു.
തനിക്കെതിരെ ഇല്ലാത്ത വാര്‍ത്ത നല്‍കിയ ചാനലിനെതിരെ         more...
കേസ്‌ കൊടുക്കും. ഇത്‌ സംബന്ധിച്ച്‌ ഒരു പ്രമുഖ അഭിഭാഷകനുമായി സംസാരിച്ചുകഴിഞ്ഞു. ഈ വിവാദം വന്നപ്പോള്‍ ഞാനാകെ തകര്‍ന്നുപോയി. എന്നാല്‍ നടന്‍ മാധവന്‍ അടക്കമുള്ള സഹപ്രവര്‍ത്തകര്‍ എന്നോടൊപ്പംനിന്ന്‌ ധൈര്യം തരുകയായിരുന്നു.
പക്ഷേ എനിക്ക്‌ ഇപ്പോഴും പിടികിട്ടാത്തത്‌ അവര്‍ എന്തിനാണ്‌ എന്നെയും എന്റെ സുഹൃത്തുക്കളേയും ഇങ്ങനെ ലക്ഷ്യം വയ്‌ക്കുന്നത്‌ എന്നാണ്‌. എന്റെ കരിയര്‍ ഉയര്‍ച്ചയിലേക്ക്‌ പോകുന്ന സമയമാണിത്‌. ഈ സമയത്ത്‌ ഇത്തരമൊരു വിവാദം തനിക്ക്‌ ദോഷം ചെയ്യും. അതുകൊണ്ടുതന്നെ എന്റെ സത്യസന്ധത തെളിയിക്കേണ്ടത്‌്‌ എന്റെ ബാധ്യതയായി മാറിയിരിക്കുകയാണ്‌ - തൃഷ പറഞ്ഞു.
നൈജീര്യയിലെ മയക്കുമരുന്ന്‌ മാഫിയയുമായി തൃഷയ്‌ക്ക്‌ ബന്ധമുണ്ടെന്നാണ്‌ ഒരു തെലുങ്ക്‌ ചാനല്‍ വാര്‍ത്ത നല്‍കിയത്‌. നൈജീരിയക്കര്‍ മരുന്ന്‌ വിതരണം ചെയ്യുന്നവരുടെ ലിസ്‌റ്റില്‍ തൃഷയും സുഹൃത്ത്‌ സിഡ്‌നി സ്ലാഡനും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമുള്ള വാര്‍ത്ത തെലുങ്കകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ