Follow by Email

ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ആശ്വാസമായത്‌ മഞ്ചുചേച്ചിയുടെ പിന്തുണ: കാവ്യ

Buzz It
2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

കൊച്ചി: താന്‍ മാനസികമായി തകര്‍ന്നപ്പോള്‍ മഞ്ചു വാര്യര്‍ നല്‍കിയ പിന്തുണയാണ്‌ ആശ്വാസമായതെന്ന്‌ കാവ്യാ മാധവന്‍. ഒരു പ്രമുഖ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കാവ്യ ഇക്കാര്യം പറഞ്ഞത്‌.
നിശാല്‍ ചന്ദ്രയുമായുള്ള വിവാഹ ബന്ധം തകര്‍ന്നപ്പോള്‍ താന്‍ മാനസികമായി തളര്‍ന്നു. ആ ഘട്ടത്തില്‍ മഞ്ചുച്ചേച്ചിയും ദിലീപേട്ടനും പകര്‍ന്ന ആശ്വാസവചനങ്ങളാണ്‌ എനിക്ക്‌ കൂടുതല്‍ ധൈര്യം നല്‍കിയത്‌.
എന്റെ ജീവിതത്തിലെ എല്ലാക്കാര്യങ്ങളും മഞ്ചുചേച്ചിക്ക്‌ ,,,
അറിയാം. എന്നെ മനസിലാക്കിയിട്ടുള്ള ഒരു വ്യക്തിയാണ്‌ മഞ്ചുചേച്ചി. ആ നിലയ്‌ക്ക്‌ എന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനവും മഞ്ചുചേച്ചിക്കുണ്ട്‌. ഞാന്‍ ചേച്ചിയെ എപ്പോഴും വിളിക്കുകയും കാണുകയും ചെയ്യാറുണ്ട്‌.
സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ്‌ ചേച്ചി വിവാഹം കഴിച്ചത്‌. തുടര്‍ന്ന്‌ കുടുംബജീവിതത്തിന്‌ പ്രാധാന്യം നല്‍കി ചേച്ചി സിനിമയില്‍നിന്നും വിട്ടുനിന്നു. ഇത്‌ സഹിക്കാന്‍ കഴിയാത്ത കുറേ ആള്‍ക്കാരുണ്ട്‌. എങ്ങനെയെങ്കിലും അവരുടെ ജീവിതം കുഴപ്പത്തിലാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരാണവര്‍.
ദീലീപും കാവ്യയും തമ്മിലുള്ള ചേര്‍ച്ചകാരണമാണ്‌ ഈ ജോഡിയുടെ സിനിമകള്‍ വിജയിക്കുന്നത്‌ എന്ന്‌ കരുതണ്ട. കഥാപാത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാണ്‌ അതിന്‌ കാരണം. എന്റെ കുടുംബത്തിലുള്ള കുട്ടികള്‍പോലും ധരിച്ചുവച്ചിരിക്കുന്നത്‌ ദിലീപേട്ടന്റെ നായികയായി മാത്രമേ ഞാന്‍ അഭിനയിക്കൂവെന്നാണ്‌ - കാവ്യ പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ