ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹിസ്‌ എന്റെ ചിത്രമല്ല: ജെന്നിഫര്‍ ലിഞ്ച്‌

Buzz It
2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

ന്യൂയോര്‍ക്ക്‌: മല്ലിക ഷെരാവത്ത്‌ നായികയായി എത്തിയ ഹിസ്‌ തന്റെ ചിത്രമല്ലെന്ന്‌ സംവിധായിക ജെന്നിഫര്‍ ലിഞ്ച്‌. സര്‍പ്പ കന്യകയുടെ കഥപറയുന്ന ചിത്രത്തിന്റെ എഡിറ്റിംഗ്‌ ജോലികള്‍ ആരംഭിക്കുന്നതിന്‌ മുമ്പേതന്നെ പദ്ധതിയില്‍നിന്നും പിന്‍മാറുകയും ഇന്ത്യയില്‍നിന്ന്‌ മടങ്ങിപ്പോകുകയും ചെയ്‌തതായും ജെന്നിഫര്‍ പറയുന്നു.
താന്‍ സംവിധാനം ചെയ്‌ത ചിത്രമല്ല നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്നത്‌. സഹസംവിധായകനായിരുന്ന ഗോവിന്ദ്‌ മേനോനാണ്‌ ചിത്രം ഷൂട്ട്‌ ചെയ്‌തത്‌. ചിത്രം എഡിറ്റ്‌ ചെയ്‌തുകഴിഞ്ഞപ്പോള്‍ ഏത്‌ രൂപത്തിലായി എന്നതിനെക്കുറിച്ച തനിക്ക്‌ യാതൊരു ധാരണയുമില്ലെന്നും ജെന്നിഫര്‍ വ്യക്തമാക്കി.
ഹിസിനെക്കുറിച്ചുള്ള ഇന്ത്യയിലെ റിപ്പോര്‍ട്ടുകള്‍ എന്താണെന്ന്‌ എനിക്കറിയില്ല. റിപ്പോര്‍ട്ട്‌ നല്ലതായിരുന്നാലും മോശമായിരുന്നാലും അതിന്റെ ക്രെഡിറ്റ്‌ എനിക്കുവേണ്ട.
ഒരു നല്ല പ്രണയകഥ പറയാനാണ്‌ ഹിസിലൂടെ ഞാന്‍ ശ്രമിച്ചത്‌. പക്ഷേ അവര്‍ ഗാനരംഗങ്ങള്‍ ഒഴിവാക്കുകയും പേടിപ്പെടുത്തുന്ന രംഗങ്ങള്‍ അതില്‍ കുത്തിനിറയ്‌ക്കുകയും ചെയ്‌തു. സിനിമയ്‌ക്ക്‌ പിന്നില്‍ എന്റെ പേര്‍ വ്യാപകമായി അവര്‍ ഉപയോഗിച്ചിട്ടുണ്ട്‌. അതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ താനിപ്പോളെന്നും ജെന്നിഫര്‍ പരിതപിക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ