ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അക്ഷയ്‌ കുമാറിനെ അസിനും കൈയൊഴിഞ്ഞു

Buzz It
2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച

മുംബൈ: ഒടുവില്‍ അക്ഷയ്‌ കുമാറിനെ അസിനും കൈയൊഴിഞ്ഞു. അക്ഷയ്‌ കുമാറിന്റെ പുതിയ ചിത്രം ഹൗസ്‌ഫുള്‍-2 ല്‍ നിന്നും അസിനും പിന്‍മാറി. ഇതോടെ ചിത്രത്തിന്‌ പുതിയ നായികയെ കണ്ടെത്താനുള്ള അവസ്ഥയിലായി അക്ഷയ്‌.
ഈ ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത്‌ ദീപിക പദുക്കോണിനെയാണ്‌. വാക്കുറപ്പിച്ച ദീപിക പിന്നീട്‌ ചിത്രത്തില്‍നിന്നും പിന്‍മാറി. രജനീകാന്തിന്റെ റാണയില്‍ നായികയാവാനുള്ള ക്ഷണം ലഭിച്ചതോടെ ദീപിക മറ്റൊന്നും കണക്കാക്കാതെ അക്ഷയ്‌ കുമാറിനോട്‌ വിടപറയുകയായിരുന്നു.
തുടര്‍ന്നാണ്‌ അസിനെ നായികയായി നിശ്ചയിച്ചത്‌. എന്നാല്‍ അസിനും ദീപികയുടെ വഴിയേ പോകുകയായിരുന്നു. റാണയില്‍ രണ്ടാം നായികയായി രംഗത്തുവരുന്നത്‌ അസിനാണ്‌. അക്ഷയ്‌കുമാറിനൊപ്പമുള്ള ചിത്രത്തേക്കാള്‍ ഗുണം ചെയ്യുക രജനി ചിത്രമാണെന്ന ദീപികയുടെ തിരിച്ചറിവ്‌ അസിനുമുണ്ടായി. ഇതോടെ അക്ഷയ്‌ കുമാറിനെ തള്ളി അസിനും ചെനൈയ്‌ക്ക്‌ വിമാനം കയറി.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ