ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒരു നേരംഭക്ഷണം കഴിക്കുന്നവര്‍ ബി പി എല്ലിന്‌ പുറത്ത്‌

Buzz It
2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ന്യൂഡല്‍ഹി: ദിവസം ഒരുനേരമെങ്കിലും ഭക്ഷണം കഴിച്ചാല്‍ ബി പി എല്ലിന്‌ പുറത്തായേക്കും. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്ക്‌ ഒരു ദിവസം പരമാവധി ചെലവഴിക്കാവുന്ന തുക വെറും 32 രൂപ. ഇത്‌ പട്ടണങ്ങളിലുള്ളവരുടെ കാര്യം. ഗ്രാമങ്ങളിലാണെങ്കില്‍ 26 രൂപയായി ഇത്‌ കുറയും. നേരത്തേ ഇത്‌ യഥാക്രമം 20 ഉം 15 ഉം രൂപയായിരുന്നു. കോടതി വിമര്‍ശനത്തെത്തുടര്‍ന്നാണ്‌ തുക പുതുക്കി നിശ്ചയിച്ചത്‌.
പ്ലാനിംഗ്‌ കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ച വിശദാംശങ്ങളിലാണ്‌ ഇക്കാര്യം പറയുന്നത്‌. പട്ടണങ്ങളിലെ ദരിദ്രന്‍ ഒരുമാസം 965 രൂപയേ ചെലവഴിക്കാവൂ. ഗ്രാമങ്ങളിലെ ബി പി എല്‍ ലിസ്‌റ്റുകാര്‍ 781 രൂപയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ പാടില്ല. അങ്ങനെ ചെയ്‌താല്‍ അവരും ബി പി എല്‍ ലിസ്‌റ്റില്‍നിന്നും പുറത്താകും. നാലംഗങ്ങളുള്ള ഒരു കുടുംബത്തിന്‌ ഒരുമാസം പരമാവധി ചെലവിടാവുന്ന തുക 3.860 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌.
ഒരു ഊണിനുതന്നെ 45 രൂപമുതല്‍ മുകളിലോട്ടാണ്‌ ഹോട്ടലുകാര്‍ വാങ്ങുന്നത്‌. പ്ലാനിംഗ്‌ കമ്മിഷന്റെ മാനദണ്ഡങ്ങള്‍ പ്രകാരമാണെങ്കില്‍ ദിവസം ഉച്ചയ്‌ക്കുള്ള ഊണ്‌ മാത്രം കഴിച്ചാലും ദരിദ്രനല്ലാതെയാവും. കേന്ദ്രസര്‍ക്കാരിന്റെ തെറ്റാനയ നയങ്ങള്‍കാരണം വിലക്കയറ്റം വന്‍തോതില്‍ വര്‍ധിക്കുമ്പോഴാണ്‌ ബി പി എല്‍ ലിസ്‌റ്റില്‍നിന്നും വന്‍തോതില്‍ ആളുകളെ പടിക്കുപുറത്താക്കാനുള്ള ഈ നിര്‍ദ്ദേശം വരുന്നത്‌.
യു പി എ ഭരണകാലത്ത്‌ ഇന്ത്യയില്‍ ദാരിദ്ര്യം വന്‍തോതില്‍ കുറഞ്ഞുവെന്ന്‌ വരുത്തിതീര്‍ക്കാനുള്ള കുറുക്കുവഴിയായാണ്‌ പ്ലാനിംഗ്‌ കമ്മിഷന്റെ ഈ നീക്കം ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. അതേസമയം തെന്‍ഡുല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ക്കനുസരിച്ചുള്ള മാനദണ്ഡങ്ങള്‍ മാത്രമാണിതെന്ന്‌ പ്ലാനിംഗ്‌ കമ്മിഷന്‍ വാദിക്കുന്നു.
ഒരുമനുഷ്യന്‌ ആരോഗ്യം കാത്ത്‌ സൂക്ഷിക്കാന്‍ ഒരുദിവസം 5.5 രൂപയുടെ ആവശ്യമേയുള്ളൂവെന്നാണ്‌ പ്ലാനിംഗ്‌ കമ്മിഷന്റെ കണ്ടെത്തല്‍. ഒരു ദിവസം പാലിന്‌ 2.33 രൂപ, എണ്ണയ്‌ക്ക്‌ 1.95 രൂപ എന്നിങ്ങനെയുള്ള കണക്കുകളും കമ്മിഷന്‍ പറയുന്നുണ്ട്‌. പഴവര്‍ഗങ്ങള്‍ വാങ്ങാന്‍ 44 പൈസ, പഞ്ചസാരയ്‌ക്ക്‌ 70 പൈസ, ഉപ്പിനും മറ്റ്‌ മസാലക്കൂട്ടുകള്‍ക്കും കൂടി 78 പൈസ എന്നിങ്ങനെയാണ്‌ ഒരുദിവസത്തെ ചെലവിനായി ദരിദ്രര്‍ വിനിയോഗിക്കേണ്ടത്‌. ഇതില്‍ കൂടിയാല്‍ കഷ്ടപ്പാടുതന്നെ.
വാടകവീട്ടില്‍ കഴിയുന്ന ദരിദ്രര്‍ (പട്ടണങ്ങളില്‍) ഒരുമാസം വാടകയായി നല്‍കേണ്ട തുക 49.10 രൂപയില്‍ കൂടാന്‍ പാടില്ലെന്നുമുണ്ട്‌. ചുരുക്കി പറഞ്ഞാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലായിക്കഴിയുമ്പോള്‍ പട്ടണങ്ങളില്‍ ദരിദ്രര്‍ പൂര്‍ണമായും ഇല്ലാതാവും.
ദരിദ്രര്‍ ഒരുദിവസം ഇന്ധനത്തിനായി മാറ്റിവയ്‌ക്കേണ്ടത്‌ 3.75 രൂപയാണ്‌. ഒരുമാസത്തെ കണക്ക്‌ നോക്കിയാല്‍ രണ്ട്‌ലിറ്റര്‍ പെട്രോളിനുപോലും തികയാത്ത കാശ്‌. ആരോഗ്യ സംരക്ഷണത്തിന്‌ ഒരുമാസം ഉപയോഗിക്കേണ്ട തുക 49.10 രൂപയില്‍ കവിയാന്‍ പാടില്ല. വിദ്യാഭാസത്തിന്‌ മാസം 29.60 രൂപ ചെലവിടാം. വസ്‌ത്രത്തിന്‌ 61.30 രൂപവരെ ചെലവിടാം. ഗുണമേന്‍മയില്ലാത്ത അഞ്ച്‌ കര്‍ചീഫിന്‌ തികയാത്ത തുക. ചെരുപ്പിന്‌ 9.6 രൂപയും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ 28.80 രൂപയുംവരെ ചെലവഴിക്കാം.
ഈ മാനദണ്ഡങ്ങള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഓഫീസ്‌ അംഗീകരം നല്‍കിക്കഴിഞ്ഞതായും പ്ലാനിംഗ്‌ കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്‌. 

related stories

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ